വഴക്കിനിടെ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി; മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി

തലശ്ശേരി: പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

രവീന്ദ്രൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്‍റെ മുകൾ നിലയിൽ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയിൽ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്.

ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് വൈകീട്ട്. 

Tags:    
News Summary - husband took his own life after hitting his wife on the head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.