തൃപ്പൂണിത്തുറ: ഭര്‍ത്താവിെൻറ നിരന്തര പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍. ചോറ്റാനിക്കര സ്വദേശിനിക്കാണ് ഭര്‍ത്താവിെൻറയും വീട്ടുകാരുടെയും ക്രൂരപീഡനം മൂലം ആരോഗ്യനില വഷളായി ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. യുവതി ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018 സെപ്റ്റംബര്‍ ഏഴിനാണ് കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പ് സ്വദേശി യുവതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
ഇയാള്‍ മയക്കുമരുന്നിന് അടിപ്പെട്ടിരുെന്നന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു. നിര്‍ബന്ധിച്ച് ലഹരിമരുന്നുകള്‍ കഴിപ്പിക്കുകയും നിരവധി തവണ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവതിയുടെ വീട്ടുകാരില്‍നിന്ന് പണം കൈപ്പറ്റുകയും ചെയ്തത്രെ. വിവാഹസമ്മാനമായി നല്കിയ 75 പവെൻറ ആഭരണങ്ങൾ വിറ്റതായും പണം ലഹരിവസ്തുക്കൾ വാങ്ങി നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെത്തുടര്‍ന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേൽക്കുകയും ചെയ്തു. കാനഡയില്‍നിന്ന് നാട്ടിലെത്തിച്ച ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മാറിയത്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. വനിത കമീഷന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.