മലപ്പുറം: കോവിഡ് ഭീതി മുന്നില്‍ നില്‍ക്കെ ആഗതമായ പരിശുദ്ധ റമദാനെ അചഞ്ചലമായ വിശ്വ ാസത്തിലൂന്നിയ ആരാധനകര്മങ്ങളുടെയും പരസ്പര സഹായത്തിെൻറയും സന്ദര്‍ഭമായി കരു തണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആരാധനകള്‍ക്കും പ്രാർഥനകള്‍ക്കും നല്ല വാ ക്കിനും ചിന്തക്കും സൽപ്രവൃത്തിക്കും ദൈവിക പ്രതിഫലം പതിന്മടങ്ങായി ഉറപ്പ് ലഭിച്ചി ട്ടുള്ള മാസമാണ് റമദാൻ.
ഒരു വൈറസിന് മുന്നില്‍ മാനവരാശി പകച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ദൈവിക സമര്‍പ്പണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന ആത്മവിശ്വാസത്തിലൂടെയും മനോബലത്തിലൂടെയും സ്വന്തത്തെയെന്ന പോലെ സമൂഹത്തെയും പരിഗണിക്കാനും സഹജീവികൾക്ക് താങ്ങായി നില്ക്കാനുമുള്ള സന്നദ്ധത പ്രധാനമാണ്.
ഏറ്റവും പ്രതിഫലം ലഭിക്കുന്ന ആരാധന എന്നതിനൊപ്പം കഷ്ടതയനുഭവിക്കുന്നവരിലേക്ക് ദാനധര്മത്തിെൻറ കൈകള്‍ നീട്ടാനും വിശ്വാസി ബാധ്യസ്ഥനാകുന്നു. ആരുടെയെങ്കിലും അച്ചടക്കരാഹിത്യവും പെരുമാറ്റദൂഷ്യവും തലമുറകള്‍ക്കും സമൂഹത്തിനും ഭാവിയില്‍ ഭാരമായി തീരാന്‍ ഇടവരരുത്.
പരമ്പരാഗത രീതികള്‍ തൽക്കാലം മാറ്റിവെക്കാനും ആചാരശീലങ്ങളില് ക്രമീകരണങ്ങള്‍ വരുത്താനും ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഹൈദരലി തങ്ങള്‍ സന്ദേശത്തിൽ പറഞ്ഞു.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.