കൊച്ചി: സിനിമയിൽ വന്നതിന്‍റെ ആവേശത്തിലാണ് കമ്യൂണിസ്റ്റായതെന്ന സൈബർ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ എം.പി ഇന്നസെന്‍റ്. തന്‍റെ പിതാവ് അടിയുറച്ച കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നുവെന്നും ആ രാഷ്ട്രയത്തിന്‍റെ ചൂടറിഞ്ഞാണ് താൻ വളർന്നതെന്നും മരണം വരെ അതിൽ മാറ്റമുണ്ടാകില്ലെന്നും ഇന്നസെന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജ പ്രചരണത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറഞ്ഞോളാമെന്നും, ആ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നും അദ്ദേഹം അറിയിച്ചു.
എന്റെ പിതാവ് അടിയുറച്ച ഒരു കമ്യൂണിസ്റ്റായിരുന്നു.
ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.
മരണം വരെ അതിൽ മാറ്റമില്ല.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.
മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.
എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.