ന്യൂഡൽഹി: ഐ.എ.എസ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ഒരു പ്രശ്നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ സ്തംഭനത്തിന്റെ പൂർണതയിൽ എത്തിക്കുമെന്നും സുധീരൻ ഡൽഹിയിൽ പറഞ്ഞു.
വിഷയത്തിൽ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തെ സംബന്ധിച്ച് ഇക്കാര്യം നിർഭാഗ്യകരമാണ്. സംസ്ഥാനത്ത് ഭരണം യാഥാർഥ രീതിയിൽ നടക്കാത്ത സാഹചര്യമാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.