കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊ തുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉൾപ്പെടെ നാലുപേരെക്കൂടി പ്രതിചേർത്തു. ഇ തോടെ ആകെ പ്രതികൾ എട്ടായി. വിജിലൻസ് കോടതിയുടെ അനുമതിയോടെ ഇബ്രാഹീംകുഞ്ഞിെൻറ ആ ലുവയിലെ വീട്ടിൽ റെയ്ഡും നടത്തി.
സർക്കാർ അനുമതിയോടെ ഇബ്രാഹീംകുഞ്ഞിനെ വിജില ൻസ് മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇബ്രാഹീംകുഞ്ഞ് അടക്കമുള്ളവരെ പ്രതിചേർത്ത് തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കിറ്റ്കോ ഡിസൈനർ നിശാ തങ്കച്ചി, സ്ട്രക്ചറൽ എൻജിനീയർ ഷാലിമാർ, പാലത്തിെൻറ രൂപകൽപന നിർവഹിച്ച നാഗേഷ് കൺസൾട്ടൻസി ഡിസൈനർ മഞ്ജുനാഥ് എന്നിവരാണ് പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ. ഇബ്രാഹീംകുഞ്ഞ് അഞ്ചാം പ്രതിയാണ്.
റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഇബ്രാഹീംകുഞ്ഞിെൻറ ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലുള്ള ‘പെരിയാർ ക്രസൻറ്’ വീട്ടിൽ റെയ്ഡ് നടത്താനും കോടതി അനുമതി നൽകി. വൈകീട്ട് 3.30ന് ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു. ഈ സമയം എം.എൽ.എ വീട്ടിൽ ഉണ്ടായിരുന്നില്ല.
നാല് വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. പാലം നിർമാണം, കരാർ നൽകൽ, ബാങ്ക് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനായിരുന്നു റെയ്ഡ്. ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് നടപടി.
ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് നേരേത്ത അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.