കൊച്ചി: ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ വി.എസ് അച്യുതാനന്ദൻ ഹൈകോടതിയിൽ. കേസ് അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധു കെ.എ. റഉൗഫിെൻറ വെളിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികൾ അവസാനിപ്പിച്ച് 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയാണ് ഹരജി. ഹൈകോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിട്ടുണ്ട്.
2011 ജനുവരി 28ന് വാർത്തസമ്മേളനത്തിൽ റഉൗഫ് നടത്തിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് കേസെടുത്തത്. കേസിൽനിന്ന് രക്ഷപ്പെടാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ ഒന്നും റഉൗഫിനെ രണ്ടും പ്രതികളാക്കി കോഴിക്കോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്. ഇതിനിടെ യു.ഡി.എഫ് ഭരണം വന്നതോടെ നിഷ്പക്ഷ അന്വേഷണം ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ ഹൈകോടതിയെ സമീപിച്ചു.
പ്രത്യേക സംഘത്തിെൻറ അന്വേഷണം കാര്യക്ഷമമല്ലെന്നും സർക്കാറിെൻറ ഇടപെടലുണ്ടാകുന്നുവെന്നും ആരോപിച്ച് നൽകിയ ഹരജി കോടതി തള്ളുകയും ചെയ്തു. ഇതിെനതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഹരജിക്കാരെൻറ വാദത്തിൽ ന്യായമായ നിലപാട് സ്വീകരിക്കണമെന്നും ഹൈകോടതി നടത്തിയ പരാമർശങ്ങൾ സ്വാധീനിക്കരുതെന്നും വ്യക്തമാക്കി വിഷയം മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി തിരിച്ചയച്ചു. എന്നാൽ, മജിസ്ട്രേറ്റ് കോടതി ഇതു പരിഗണിക്കാതെ തെറ്റായ നിഗമനത്തിലെത്തിയെന്നും അന്വേഷണം അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് അംഗീകരിച്ച് വിധി പറഞ്ഞെന്നും വി.എസിെൻറ ഹരജിയിൽ പറയുന്നു.
രാഷ്ട്രീയ സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. കേസ് അട്ടിമറിക്കാൻ ഇരകള്‍ക്ക് ലക്ഷങ്ങളാണ് പ്രതികൾ നല്‍കിയത്. വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജെ.എഫ്.സി.എം കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് അംഗീകരിക്കാൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.