ചെറുതോണി: ഇടുക്കി അണക്കെട്ടിന് മുകളിൽ ഫോട്ടോയെടുത്തത് വിലക്കിയ സായുധസേന അംഗത്തിന് ഇടുക്കി സ്വദേശിനിയായ യുവതിയുടെ മർദനം. ഡാം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലിസ് ഓഫിസർ കല്ലാർ ശ്രീനിവാസ് ബ്ലോക്ക് നമ്പർ 177 ൽ ശരത്ത് ചന്ദ്ര ബാബുവിനാണ് (26) മർദനമേറ്റത്.
വ്യാഴാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ ഫോൺ വാങ്ങുന്നതിനിടെ തള്ളിയിടുകയും നെഞ്ചിന് ഇടിക്കുകയും ചെയ്തതായാണ് പരാതി. ആറംഗ സംഘത്തിൽ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. നാരകക്കാനം സ്വദേശികളായ ഇവർ വിവാഹത്തിൽ പങ്കെടുത്തശേഷം അണക്കെട്ടിന് മുകളിലൂടെ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐയോട് പൊലീസുകാരൻ പരാതി പറഞ്ഞെങ്കിലും അനുരഞ്ജന ചർച്ച നടത്തി കേസെടുക്കാതെ ഫോൺ തിരികെ നൽകി പറഞ്ഞയച്ചെന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പൊലീസുകാരെൻറ പരാതിയിൽ കേസെടുത്തതായി ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.