തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസംകൊണ്ട് 6.36 അടി ഉയര്‍ന്നു. 2343.92 അടിയാണ് അണക്കെട്ടിലെ ബുധനാഴ്ചത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 41 ശതമാനമാണ്. ബുധനാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ മാത്രം 3.62 അടിയാണ് ജലനിരപ്പുയര്‍ന്നത്.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 82.4 മി.മീ. മഴ ബുധനാഴ്ച രേഖപ്പെടുത്തി. 6.82 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 875.291 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. മൂലമറ്റം നിലയത്തിലെ ഇന്നലത്തെ ഉൽപാദനം 1.522 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. 2190 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലമാണ് അണക്കെട്ടില്‍ സംഭരിക്കാവുന്നത്. സംസ്ഥാനത്തെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.