തിരുവനന്തപുരം: സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന് രണ്ടാമതും സംസ്ഥാന നേതൃത്വത്തിന്റെ ശാസന. രവീന്ദ്രൻ പട്ടയത്തിൽ സർക്കാർ നിലപാടിനെ പരസ്യമായി തള്ളിയതിനെതുടർന്ന് സംസ്ഥാന നിർവാഹക സമിതിയുടെതാണ് തീരുമാനം.
ശ്രീനാരായണ ഗുരു ജയന്തി ദിനത്തിന്റെ പ്രധാന്യം ജനയുഗം തിരിച്ചറിഞ്ഞില്ലെന്ന വിമർശനത്തിൽ ശിവരാമനെ നേരത്തേ സംസ്ഥാന നിർവാഹക സമിതി പരസ്യമായി ശാസിച്ചിരുന്നു. ഇടുക്കിയിലെ വിവാദ രവീന്ദ്രൻ പട്ടയം നിയമവിധേയമല്ലെന്ന ഒന്നാം പിണറായി സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയായാണ് ഭരണത്തുടർച്ചയിൽ അത് റദ്ദാക്കി പുതിയ പട്ടയം നൽകാൻ തീരുമാനിച്ചത്.
എന്നാൽ, ഇതിനോട് പരസ്യമായി വിയോജിച്ച ശിവരാമൻ പട്ടയം റദ്ദാക്കുന്നത് അംഗീകരിക്കില്ലെന്നും പ്രസ്താവിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായ പ്രസ്താവനയിൽ സംസ്ഥാന നിർവാഹക സമിതി ശിവരാമനോട് വിശദീകരണം ചോദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.