തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ രണ്ടാം ജാഗ്രത നിർദേശം (ഒാറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. അതേ സമയം അണക്കെട്ട്തുറക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് തീരുമാനം. പിന്നിട്ട 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്ത് മഴയുടെയും നീരൊഴുക്കിെൻറയും തോത് കുറഞ്ഞതാണ് ഇതിനു സർക്കാറിനെ പ്രേരിപ്പിക്കുന്നത്. നേരേത്ത തുറക്കുന്നത് നീട്ടിവെക്കാനും പരീക്ഷണതുറക്കൽ മറ്റൊരു ദിവസമാക്കുന്നതിനും ഉന്നതതലത്തിൽ ധാരണയായതായാണ് വിവരം. ഇതോടെ തുറക്കൽ ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പായി.
അവസാന ജാഗ്രത നിർദേശം (റെഡ് അലർട്ട് ) എപ്പോഴെന്നതിൽ തീരുമാനമായിട്ടില്ല. ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം.ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷണതുറക്കൽ ഉണ്ടായാൽ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇതിന് സാധ്യത. മഴ തീരെ കുറയുന്ന സാഹചര്യമുണ്ടായാൽ പിന്നെയും നീളാം. മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെവരെ ഒരടിയോളമാണ് ജലനിരപ്പ് വർധിച്ചത്. പിന്നിട്ട രണ്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ തോതാണിത്. തിങ്കളാഴ്ച പകലും ഇതേ നിലയായിരുന്നു. നീരൊഴുക്കും തിങ്കളാഴ്ച കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. തലേന്ന് ഇത് 36.58 ആയിരുന്നു. മഴയും കുറഞ്ഞു. 1.8 സെൻറിമീറ്ററാണ് തിങ്കളാഴ്ചത്തെ മഴ.
പരമാവധി വൈദ്യുതി ഉൽപാദനമാണ് അഞ്ചു ദിവസമായി ഇടുക്കിയിൽ. 15.01 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉൽപാദനം. ഇത് ഇൗ വർഷെത്ത റെക്കോഡാണ്.
അണക്കെട്ട് തുറക്കൽ: സുരക്ഷിതരാകാൻ മുൻകരുതൽ സ്വീകരിക്കാം
തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കാനിടയായാൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് പ്രദേശവാസികൾക്ക് മുൻകരുതൽ നിർദേശങ്ങളുമായി അധികൃതർ. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളം പൊങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കുമാണ് നിർദേശം നൽകിയത്. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാൽ ഇതിനെ നേരിടാനുള്ള നിർദേശങ്ങളാണ് ലഘുലേഖകളിൽ. വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥലത്തേക്ക് പോകേണ്ട വഴികൾ കുടുംബാംഗങ്ങൾ എല്ലാവരും മനസ്സിലാക്കിവെക്കണമെന്ന് നിർദേശം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.