കോഴിേക്കാട്: സഹോദരെൻറ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകളുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അറിയാമെങ്കിൽ അദ്ദേഹമത് വ്യക്തമാക്കണമെന്ന് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ്. സഹോദരെൻറ മരണത്തെ കുറിച്ച് കുടുംബത്തിന് പരാതിയില്ല.
രണ്ട് വര്‍ഷം മുന്‍പാണ് സഹോദരന് ഗഫൂര്‍ താമരശ്ശേരി മരിച്ചത്. താമരശ്ശേരി ചുങ്കത്ത് അദ്ദേഹം സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. ദുരൂഹ സാഹചര്യത്തിലാണ് മരണമുണ്ടായതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടക്കണം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അമിത് ഷായുടെ ചോദ്യം തെൻറ സഹോദരെൻറ മരണവുമായി ബന്ധപ്പെട്ടാണെന്ന പ്രചാരണത്തിനിടെയാണ് കാരാട്ട് റസാഖിെൻറ പ്രതികരണം. ഏത് അന്വേഷണത്തോടും സഹകരിക്കും- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.