സർക്കാറിന് സാധ്യമല്ലെന്നാണെങ്കിൽ മലയാളികളെ കൊണ്ടുവരാൻ പ്രതിപക്ഷം തയാർ -മുരളീധരൻ 

കോഴിക്കോട്: സംസ്ഥാന സർക്കാറിന് സാധ്യമല്ലെന്നാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ പ്രതിപക്ഷം തയാറാണെന്ന് കെ. മുരളീധരൻ എം.പി. വിദേശത്തുള്ള മുഴുവൻ പ്രവാസികളെയും തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. 

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ കോവിഡ് ഇല്ലാത്ത മലയാളികളെ തിരികെയെത്തിക്കാൻ എത്രയും വേഗം നടപടി വേണം. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും റെയിൽവേ മന്ത്രാലയവുമായും ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കണം. 

നിലവിലെ രീതിയിൽ സർക്കാർ മുന്നോട്ട് പോകരുത്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ വിളിച്ച് ചോദിക്കുമ്പോൾ മറുപടി നൽകാനാകുന്നില്ല. 

സർക്കാറിന് ഇതൊന്നും സാധ്യമല്ല എന്നാണെങ്കിൽ മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞ ചെക്കിലെ പണം ഉപയോഗിച്ച് അവരെ ഞങ്ങൾ കൊണ്ടുവന്നോളാമെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - if government cant do opposition ready to bring stranded malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.