പത്മജ സി.പി.എമ്മിലാണ് പോയതെങ്കിൽ അവരുടെ വാദം പേരിനെങ്കിലും അംഗീകരിക്കാം -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പത്മജ വേണുഗോപാൽ സി.പി.എമ്മിലേക്കാണ് പോയതെങ്കിൽ പരിഗണന കിട്ടിയില്ലെന്ന അവരുടെ വാദം പേരിനെങ്കിലും അംഗീകരിക്കാമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മറ്റ് സംസ്ഥാനങ്ങളിൽ നേതാക്കൾ എന്തിനാണോ ബി.ജെ.പിയിൽ പോയത് അതിന് തന്നെയാണ് പത്മജയും പോയത്.

പശ്ചിമബംഗാളിൽ പാർട്ടി ഓഫീസോട് കൂടിയാണ് സി.പി.എം അംഗങ്ങൾ ബി.ജെ.പിയിലേക്ക് പോയത്. അതുകൊണ്ട് എം.വി ഗോവിന്ദൻ കോൺഗ്രസിനെ വിമർശിക്കാൻ നിൽക്കണ്ട. ബി.ജെ.പിയുടെ അത്താഴ വിരുന്നിൽ പ​ങ്കെടുത്തവരാണ് സി.പി.എം നേതാക്കളെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്വന്തം സ്ഥാനാർഥിക​ളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പിയുള്ളത്. അവർക്ക് ഏറ്റവും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്സഭ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല.

നാളെ പിണറായി വിജയൻ ബി.ജെ.പിയിൽ പോയാൽ സുരേന്ദ്രന്റെ കസേര പോലും ചിലപ്പോൾ നഷ്ടപ്പെടും. പിണറായി വിജയനെ ചിലപ്പോൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - If Padmaja went to CPM, her argument can be accepted Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.