സഭക്ക് പുറത്ത് സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ മറുപടി പറയും -വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭക്ക് പുറത്ത് സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ അതിന് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചു. അത്തരം പ്രസ്താവന കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണ്. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സംഘർഷത്തിന് വഴിവെക്കും. നിയമസഭക്കുള്ളിൽ അത് ഒളിച്ചുവെക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ല. അത് സഭാ നടപടികൾ തടസപ്പെടാൻ ഇടയാക്കും. അതിനാൽ സഭക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ കൂടുതൽ ചാരുത നൽകുന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം. പ്രതിപക്ഷ പ്രവർത്തനത്തിന് പൂർണ സഹകരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. സഭയുടെ നീതിപൂർവമായ പ്രവർത്തനത്തിന് ഊന്നൽ നൽകുമെന്ന് പ്രത്യാശിക്കുന്നു. സ്പീക്കറുടെ മുൻ പാർലമെന്‍റ് അംഗമെന്ന നിലയിലെ പരിചയം സഭയുടെ പ്രവർത്തനങ്ങൾക്ക് ഗുണകരമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

നിയമനിർമാണത്തിലും മറ്റ് നടപടിക്രമങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരള നിയമസഭയുടെ നാഥനായി തെരഞ്ഞെടുത്തതിൽ വലിയ പ്രാധാന്യമുണ്ട്. 1957 ഏപ്രിൽ അഞ്ചിന് നിലവിൽ വന്നത് മുതൽ സഭയുടെ ഉന്നതമായ പാരമ്പര്യം ഉയർത്തിപിടിക്കുന്നതിൽ കേരള നിയമസഭ മുന്നിട്ടു നിൽക്കുന്നു. എന്നാൽ, 13ാം നിയമസഭയിലുണ്ടായ ദൗർഭാഗ്യകരമായ കാര്യങ്ങൾ വിസ്മരിക്കുന്നില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - If the speaker speaks politics outside the House, he will respond - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.