മല്ലപ്പള്ളി: വ്യാജ വോട്ടർമാരെക്കൊണ്ട് വോട്ട് ചെയ്യിച്ച് ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്നും ഒരാൾ ഒരു വോട്ടാണ് ചെയ്യുന്നതെങ്കിൽ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവല്ല മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞു കോശി പോളിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മല്ലപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിധി അട്ടിമറിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുകയാണ്. എൻ.ജി.ഒ യൂനിയൻ പ്രവർത്തകരെയും സർവിസ് സംഘടനകളെയുംകൊണ്ട് വ്യാജ വോട്ടുകൾ ചേർത്തിരിക്കുകയാണ്. അതുകൊണ്ടാണ് തുടർ ഭരണം ലഭിക്കുമെന്ന് പിണറായി വിജയൻ ഉറപ്പ് പറയുന്നത്. ബി.ജെ.പിയും സി.പി.എമ്മും ഭരണസ്വാധീനം ഉപയോഗിച്ച് പണം ഒഴുക്കുകയാണ്. സർവേ റിപ്പോർട്ടുകൾ എന്തായാലും യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.