തൃശൂർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരുമെന്ന് ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ് ഗോപി. രാജ്യസ്നേഹികൾക്ക് ഇത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
എല്ലാ പൗരൻമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. ജനസഖ്യ നിയന്ത്രണത്തിന് നടപടിയുണ്ടാകും. രാജ്യത്തോട് സ്നേഹമുള്ളവർക്ക് ഇത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലുള്ള ഏതൊരു ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയാകും -സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആത്മാർഥതയോടെ ഭരണം നടത്തും. മുഖ്യമന്ത്രി ആരാണെന്ന് പറയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ലവ് ജിഹാദ് നിയമം കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.