വാളയാര്‍: വാളയാറില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ട് സഹോദരിമാരും ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുവുള്‍പ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. അഞ്ചാമത് ഒരാളെകൂടി പിടികിട്ടാനുണ്ട്. ഇളയച്ഛന്‍െറ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. രണ്ട് കുട്ടികളെയും പീഡിപ്പിച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടത്രെ. കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലുമാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇളയകുട്ടി പലതവണ ക്രൂരമായ പീഡനത്തിനിരയായതായാണ് റിപ്പോര്‍ട്ട്. മൂത്തകുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി കുട്ടികളുടെ അമ്മയും പൊലീസിന് മൊഴി നല്‍കി.
13കാരിയായ മൂത്തകുട്ടിയെ ജനുവരി 13നും ഒമ്പതുകാരിയായ ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് അട്ടപ്പള്ളം പാമ്പാംപള്ളം ശെല്‍വപുരത്തെ ഒറ്റമുറി വീടിന്‍െറ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവരുടെ അമ്മയുടെ ആദ്യഭര്‍ത്താവിലുള്ളതാണ് മൂത്തകുട്ടി. മരിച്ച ഇളയ മകളും ഏഴ് വയസ്സുള്ള മകനും രണ്ടാം ഭര്‍ത്താവിലുള്ളതാണ്. സഹോദരി തൂങ്ങിനില്‍ക്കുന്നത് ആദ്യം കണ്ടത് മരിച്ച ഇളയകുട്ടിയായിരുന്നു. ഇതേ സ്ഥലത്താണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നടി ഉയരംമാത്രമുള്ള കുട്ടി എട്ടടിയോളം ഉയരത്തില്‍ തൂങ്ങിമരിച്ചതും കുരുക്ക് മുറുകിയതിന്‍െറ രീതിയുമെല്ലാം സംശയാസ്പദമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. മരണത്തിന് അല്‍പം മുമ്പുവരെ കുട്ടി പരിസരത്ത് കളിച്ചിരുന്നെന്നും നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു.
ചായ്പിന് സമാനമായ ഓടിട്ട ഒറ്റമുറി വീട്ടിലായിരുന്നു അഞ്ചുപേരടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. സമീപം ഇവര്‍ക്ക് വീടുപണി നടക്കുന്നുണ്ട്. ഏഴ് വര്‍ഷംമുമ്പാണ് കുടുംബം ശെല്‍വപുരത്ത് താമസമാക്കിയത്. മാതാപിതാക്കള്‍ കെട്ടിട നിര്‍മാണജോലിക്കാരാണ്. രണ്ട് കുട്ടികളുടെ മരണം അറിഞ്ഞതും ഇവര്‍ പണി കഴിഞ്ഞ് വൈകീട്ട് ആറോടെ വീട്ടിലത്തെുമ്പോഴാണ്. ഇവരത്തെുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഇരുകുട്ടികളുടെയും മരണം നടന്നത്. മദ്യപിച്ചത്തെുന്ന മാതാപിതാക്കള്‍ തമ്മില്‍ വീട്ടില്‍ കലഹം പതിവാണത്രെ. കെട്ടിടം പണിയുമായി ബന്ധപ്പെട്ടവരും വീട്ടില്‍ സന്ദര്‍ശകരായി എത്താറുണ്ട്. ഇവരും വീട്ടില്‍ മദ്യപാനത്തിലേര്‍പ്പെടാറുള്ളതായി പരിസരവാസികള്‍ പറയുന്നു. മൂത്തകുട്ടി കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ ഏഴാംക്ളാസിലും ഇളയവള്‍ അട്ടപ്പള്ളം ജി.എല്‍.പി.എസില്‍ നാലാംക്ളാസിലുമായിരുന്നു പഠിച്ചിരുന്നത്.
ഇളയകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പാലക്കാട് ജില്ല പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാളാണ് കുട്ടി പലതവണ ക്രൂരമായ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട് നല്‍കിയത്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂത്തകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പീഡനസൂചനകളുണ്ട്. അതേസമയം, ആന്തരികായവ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നതായി പൊലീസ് പറയുന്നു. മാതാവിന്‍െറ മൊഴിയാണ് ഈ കേസില്‍ നിര്‍ണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.