​െഎ.​െഎ.ടി വിദ്യാർഥിനിയുടെ ആത്മഹത്യ: സമഗ്രാന്വേഷണം വേണം -പിതാവ്

കൊല്ലം: മദ്രാസ്​ െഎ.​െഎ.ടി വിദ്യാർഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ, സമഗ്രാന്വ േഷണം വേണമെന്ന്​ പിതാവ്​ അബ്​ദുൽ ലത്തീഫ്​. ‘എ​​െൻറ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭനാണ്’​ എന്ന ഫാത്തിമയുടെ ​മ ൊബൈൽ ഫോണിലെ സ​​ന്ദേശം മാനസിക ബുദ്ധിമുട്ടുമൂലമാണ്​ കുട്ടി ഇത്തരമൊരു കൃത്യത്തിന്​ മുതിർന്നതെന്ന്​ വ്യക്തമാക്കുന്നതായി കൊല്ലം മേയർ വി. രാജേന്ദ്രബാബുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവിടത്തെ അധ്യാപകനാണ് ​സുദർശൻ പത്മനാഭൻ. ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ്​ (ഇൻറ​േഗ്രറ്റഡ്​) വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്​ചയാണ്​ ഹോസ്​റ്റലിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്​.

ഫാത്തിമയെ ഫോണിൽ വിളിച്ചിട്ട്​ കിട്ടാത്തതിനെത്തുടർന്ന്​, മാതാവ്​ സജിത ഹോസ്​റ്റൽ വാർഡൻ പ്രഫ. ലളിതാ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ്​ ആത്മഹത്യ ചെയ്​തെന്ന വിവരം അറിയിച്ചത്​. അതിനുമുമ്പ്​ സുഹൃത്തുക്കളെ പലരെയും വിളിച്ചെങ്കിലും ആരും എടുക്കാൻ തയാറായില്ല. വെള്ളിയാഴ്​ച മാതാവുമായി ഫാത്തിമ സംസാരിച്ചിരുന്നു. പരീക്ഷക്ക്​ തയാറെടുക്കേണ്ടതുകൊണ്ട്​ ഫോൺ ഒാഫ്​ ചെയ്യുകയാണെന്നും അറിയിച്ചിരുന്നു.

പോസ്​റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുർത്തിയാക്കാൻ പൊലീസി​​െൻറ നിർദേശപ്രകാരം ഇരട്ട സഹോദരി അയിഷ ഫോൺ ഒാൺ ചെയ്​തപ്പോഴാണ് ​‘sudarsan Padmanabhan is the cause of my death p.s check my samsung note’ എന്ന സന്ദേശം കാണാനായത്​. ഇദ്ദേഹത്തിൽ നിന്നുള്ള മാനസിക പീഡനമാണ്​ ആത്മഹത്യക്കു കാരണമെന്ന്​ സംശയിക്കാനാവുന്ന വിവരങ്ങൾ അറിയാനായിട്ടുണ്ട്​. മാർക്കു കുറഞ്ഞതുകൊണ്ടാണ്​ ഫാത്തിമ ആത്മഹത്യ ചെയ്​തതെന്ന പ്രചാരണം ശരിയല്ല.​ മരണ വിവരമറിഞ്ഞ്​ ചെ​െന്നെയിൽ എത്തിയപ്പോൾ അധ്യാപകരോ സഹപാഠികളോ തിരിഞ്ഞുനോക്കിയില്ലെന്നും ദുരൂഹമായ അന്തരീക്ഷമായിരുന്നു ആശുപത്രിയിലും മറ്റും ഉണ്ടായിരുന്നതെന്നും കുടുംബ സുഹൃത്തുകൂടിയായ മേയർ പറഞ്ഞു. സഹപാഠികളോട്​ വിവരം അന്വേഷിക്കു​േമ്പാൾ പരസ്​പര വിരുദ്ധമായ മറുപടികളാണ്​ ലഭിച്ചത്​. സാധാരണ രാത്രി എട്ടിനാണ്​ ഫാത്തിമ ഭക്ഷണം കഴിക്കാൻ കാൻറീനിൽ എത്താറുള്ളത്​. എന്നാൽ, വെള്ളിയാഴ്​ച വൈകി 9.30ന്​ കരഞ്ഞുകൊണ്ടാണ്​ വന്നതെന്നും ഒരു സ്​ത്രീ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെന്നും ഇത്​ സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടാവുമെന്നുമാണ്​ അറിയാൻ കഴിഞ്ഞത്​.

2016ൽ നാലും 17ൽ മൂന്നും 18ൽ ആറും കുട്ടികൾ ഇവിടെ ആത്മഹത്യ ചെയ്​തിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ ഇനിയും ഫാത്തിമമാരുണ്ടാവാതിരിക്കാൻ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - IIT students death; Sudharsan Padmanabhan /s racist remark causes her death;family- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.