ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപന. നാലര ലിറ്റർ വിദേശ മദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് സന്നിധാനം പൊലീസിന്റെ പിടിയിലായത്. സന്നിധാനത്തെ ഹോട്ടൽ തൊഴിലാളിയാണ് ഇയാൾ. ഹോട്ടലിന് സമീപം ഇയാൾ താമസിച്ചിരുന്ന ഷെഡിൽ ബാഗിൽ സൂക്ഷിച്ച മദ്യമാണ് പൊലീസ് കണ്ടെടുത്തത്.

പൂ‍ർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോ‍ർട്ട് നൽകി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.

Tags:    
News Summary - Illegal liquor sale at Sabarimala Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.