അനധികൃത മദ്യവിൽപന ചോദ്യം ചെയ്തു; അധ്യാപകൻ ഉൾപ്പെടുന്ന സംഘം എക്സൈസ് സിവിൽ ഓഫീസറെ മർദ്ദിച്ചു

മൂവാറ്റുപുഴ : അനധികൃത മദ്യവിൽപ്പനക്കാരെ പിടികൂടാനായി എത്തിയ സിവിൽ എക്സൈ സ് ഓഫീസറെ മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ബവ്റിജസ് ഔട്ട് ലെറ്റിനു സമീപം തിങ്കളാഴ്ച രാത്രി യാണ് സംഭവം.മൂവാറ്റുപുഴ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ജിഷ്ണു മനോജിനാണ് (28) മർദനമേറ്റത്. ജിഷ്ണു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിസലാണ്. ഔട്ട്ലെ ലെ റ്റിൽ നിന്നും അമിതമായി മദ്യം വാങ്ങിയ ശേഷം വിൽപ്പന നടത്തുന്നസംഘം സജീവമാണന്നു ള്ള പരാതിയെതുടർന്ന് ഔട്ട് ലെ റ്റിനു മുന്നിൽ മഫ്തിയിൽ പരി ശോധനക്കെത്തിയതായിരുന്നു ജിഷ്ണു.

ഇതിനിടെ മദ്യ കുപ്പി ളുമായി എത്തിയ സംഘത്തോട് വിവരംചോദിക്കുന്നതിനിടെയാണ്അധ്യാപകൻ ഉൾപ്പെടെയുള്ള സംഘം മദ്യ ലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥനെ മർദിച്ചത്. ടൂറിസ്റ്റ് ബസിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് എത്തിയ കല്ലൂർക്കാട് പെരുമാംകണ്ടത്തുള്ള  സംഘത്തിലുള്ളവരാണ്   മദ്യക്കുപ്പികളുമായി കറങ്ങി നടക്കുന്നതു കണ്ട് മദ്യം എവിടെ നിന്നാണെന്നു ചോദിച്ചതോടെയാണ് ആക്രമണം ഉണ്ടായത്. മഫ്തിയിൽ ആയിരുന്നു ജിഷ്ണുവിനെ സംഘാംഗങ്ങൾ കൂട്ടം ചേർന്നു മർദിക്കുകയായിരുന്നു.  എക്സൈസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മർദനം തുടർന്നു.

ഇതിനിടയിൽ ഇവർ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും തട്ടിയെടുത്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഫോണും തിരിച്ചറിയൽ കാർഡും തിരികെ വാങ്ങിയത്. നാട്ടുകാരും സ്ഥലത്തെത്തിയ ജിഷ്ണുവിന്റെ സഹപ്രവർത്തകരും ചേർന്നാണ് ജിഷ്ണുവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിഷ്ണുവിന്റെ കൈകൾക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. എക്സൈസ് ഡപ്യൂട്ടി കമ്മിഷനർ കെ.കെ.അനിൽകുമാർ ജിഷ്ണുവിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സംഭവവുമായി ബന്ധപെട്ട് അധ്യാപകൻ ഉൾ പ്പെടെ അഞ്ചുപേരെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരെ പിടികൂടിയത്. 

Tags:    
News Summary - Illegal liquor sales questioned; A group including a teacher beat up an excise civil officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.