ഗുരുതര സാഹചര്യം; സംസ്​ഥാനത്ത്​ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ ഐ.എം.എ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ അനിയന്ത്രിതമായ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഈ ആവശ്യം ഉന്നയിച്ച്​​ ഐ.എം.എ മുഖ്യമന്ത്രിക്ക്​ കത്തുനൽകും.

കഴിഞ്ഞ ആഴ​്​ചകളിൽ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം 7000ത്തിനും മുകളിൽ എത്തി. രോഗവ്യാപനം തടയുന്നതിന്​ ശക്തമായ നടപടികൾ ആവശ്യമായിവരും. ഈ സാഹചര്യത്തിലാണ്​ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഐ.എം.എ ഉന്നയിക്കുന്നത്​.

രോഗവ്യാപനത്തിൻെറ ഗുരുതര സ്​ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. രോഗവ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കുകയും കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുകയും വേണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കാം. ആശുപത്രികൾ നിറഞ്ഞതോടെ ഗുരുതര സാഹചര്യം നേരിടേണ്ടിവരുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

സംസ്​ഥാനത്തെ ജനസംഖ്യ കണക്കാക്കു​േമ്പാൾ സംസ്​ഥാനത്ത്​ കോവിഡ്​ ഗുരുതര പ്രതിസന്ധി സൃഷ്​ടിച്ചേക്കാം. ആശുപത്രികൾ ഏറെക്കുറെ നിറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ കാര്യവും പരിഗണിക്കണം. അതിനാൽ രോഗവ്യാപനം കുറക്കാൻ കർശന നടപടി സ്വീകരിക്ക​ണമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.