കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ മന്ത്രി കെ. ബാബുവിെൻറ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്ന് വിജിലൻസ്. ഇൗ സാഹചര്യത്തിൽ ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയേക്കും.
നേരേത്ത വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ, തെൻറ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബാബു വിജിലൻസ് ഡയറക്ടർകൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കത്ത് നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബാബുവിെൻറ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി വിജിലൻസ് സംഘം വീണ്ടും മൊഴിയെടുത്തു.
മന്ത്രിയും എം.എൽ.എയുമായിരുന്ന കാലത്തെ ടി.എയും ഡി.എയും, ഭാര്യവീട്ടിൽനിന്ന് ലഭിച്ച സ്വത്ത്, മക്കളുടെ വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങൾ എന്നിവ വരുമാനമായി കണക്കാക്കണമെന്നായിരുന്നു ബാബുവിെൻറ ആവശ്യം. ടി.എ, ഡി.എ കാര്യത്തിൽ ബാബുവിെൻറ അവകാശവാദങ്ങൾ ഏറക്കുറെ ശരിവെച്ച വിജിലൻസ്, മറ്റുള്ളവ വരുമാനത്തിെൻറ പരിധിയിൽ വരില്ലെന്ന നിലപാടിലാണ്. ബാബുവിെൻറ ബിനാമി എന്ന് കരുതപ്പെടുന്ന ബാബുറാമിനെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.