തിരുവനന്തപുരം: 18 മാസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് മൂന്ന് ലക്ഷം ട്രിപ്പുകൾ. സംസ്ഥാനത്തെ ട്രോമാ കെയർ മേഖലയിൽ സജീവ പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസുകളും അതിലെ ജീവനക്കാരും. സംസ്ഥാനത്തുടനീളം 316 ആംബുലൻസുകളാണ് നിലവിൽ സർവിസ് നടത്തുന്നത്.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, പൈലറ്റുമാർ, എമർജൻസി റെസ്പോൺസ് ഓഫിസർമാർ, ഓഫിസ് ജീവനക്കാർ ഉൾെപ്പടെ 1300 ജീവനക്കാർ നിലവിൽ ജോലി ചെയ്തുവരുന്നുണ്ട്. 263 ആംബുലൻസുകളും ആയിരത്തോളം ജീവനക്കാരും നിലവിൽ സംസ്ഥാനത്തുടനീളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. കോവിഡിനുവേണ്ടി മാത്രം സംസ്ഥാനത്ത് ഇതുവരെ ഓടിയത് 209141 ട്രിപ്പുകളാണ്.
2019 സെപ്റ്റംബർ 25 മുതലാണ് സേവനം ആരംഭിച്ചത്. 2021 മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 300159 ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ ഓടിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം സേവനം വിനിയോഗിച്ചത്-42990 ട്രിപ്പുകൾ. ഇടുക്കി ജില്ലയിൽനിന്നാണ് ഏറ്റവും കുറവ് വിളികളെത്തിയത്, 8,399 ട്രിപ്പുകൾ.
കൊല്ലം -19000, പത്തനംതിട്ട -14779, ആലപ്പുഴ -23527, കോട്ടയം -20507, എറണാകുളം -17698, തൃശൂർ -24481, പാലക്കാട് 34056, മലപ്പുറം -27791, കോഴിക്കോട് -20977, വയനാട് -9693, കണ്ണൂർ -22117, കാസർകോട് -14144 എന്നിങ്ങനെയാണ് എണ്ണം.
മൂന്ന് കോവിഡ് രോഗികളുടേതുൾെപ്പടെ 33 പേരുടെ പ്രസവങ്ങൾ ജീവനക്കാരുടെ പരിചരണത്തിൽ ഇതുവരെ നടന്നു. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ.ഇ.എം.ആർ.ഐ എന്ന കമ്പനിയുടെ തിരുവനന്തപുരം ടെക്നോപാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂമിലേക്കായിരിക്കും 108ലേക്ക് വരുന്ന ഓരോ വിളികളുമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.