പുൽപ്പള്ളി: ഇന്ന് രാവിലെ തിരുവല്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വയനാട്ടിലും സമാന സംഭവത്തിൽ യുവാവ് മരിച്ചു. വയനാട് പുൽപ്പള്ളി ചീയമ്പം കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വയലിലൂടെ വീട്ടിൽ വരുന്നതിനിടെ പൊട്ടിവീണ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലു ചെത്താൻ പോയതായിരുന്നു. ഏറെനേരമായും വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ ഷോക്കേറ്റനിലയിൽ കണ്ടെത്തിയത്. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നാണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.