തിരുവനന്തപുരം: രജിസ്ട്രേഷന് ഫീസ് അടക്കാന്‍ സാധിക്കാത്തതിനാല്‍ സബ് രജിസ്ട്രാർ ഓഫിസുകളിൽ വസ്തുകൈമാറ്റ രജിസ്ട്രേഷന് ഉൾപ്പെടെ സേവനങ്ങള്‍ നിലച്ചു. പുതുവര്‍ഷത്തിലെ രണ്ടാം പ്രവൃത്തിദിനം ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാൻ എത്തിയ ആയിരങ്ങളാണ് രജിസ്ട്രേഷന് നടത്താന്‍ കഴിയാതെ വലഞ്ഞത്. ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ പുറംനാടുകളിൽ ജോലി ചെയ്യുന്നവരടക്കം ബുദ്ധിമുട്ടിലായി.
സെര്‍വര്‍ തകരാര്‍ കാരണമാണ് പണമൊടുക്കാന്‍ സാധിക്കാത്തത്. വര്‍ഷാന്ത്യത്തില്‍ തുടങ്ങിയ ട്രഷറി സെര്‍വര്‍ തകരാര്‍ പുതുവര്‍ഷദിവസം തന്നെ കൂടുതല്‍ രൂക്ഷമായി. തിങ്കളാഴ്ച പൂര്‍ണമായും സ്തംഭിച്ചതോടെയാണ് രജിസ്ട്രേഷൻ നിലച്ചത്. ഓണ്‍ലൈന്‍വഴി ഫീസ് അടച്ചവര്‍ക്ക് അക്കൗണ്ടില്‍നിന്ന് പണം പോയെങ്കിലും രജിസ്ട്രേഷന് വകുപ്പിന്റെ കണക്കില്‍ വരാത്തതുകാരണം രജിസ്ട്രേഷന് നടത്താനായില്ല. ആധാരം രജിസ്റ്റർ ചെയ്യാൻ ഓഫിസിലെത്തുമ്പോഴാണ് രജിസ്ട്രേഷന് ഫീസ് ഈടാക്കിയിരുന്നത്. ഇങ്ങനെ ഫീസ് ഈടാക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പാണ് ഇത് ഓണ്‍ലൈന്‍വഴിയും കഴിയാത്തവര്‍ക്ക് ട്രഷറി വഴിയുമാക്കിയത്. എന്നാല്‍ ട്രഷറി സെര്‍വറും ഓണ്‍ലൈന്‍ സംവിധാനവും തകരാറിലാകുന്നതിനാൽ പലപ്പോഴും രജിസ്ട്രേഷന് പൂര്‍ണമായും നിലക്കുന്ന സ്ഥിതിയാണ്. അടുത്തിടെയായി സംസ്ഥാനമൊട്ടാകെ സബ് രജിസ്ട്രാർ ഓഫിസുകള്‍ ഒരുപോലെ സ്തംഭിക്കുന്ന അവസ്ഥയാണ്.
ഓണ്‍ലൈന്‍വഴി പണം അടക്കാന്‍ സാധിക്കാതെ വന്നാല്‍ രജിസ്ട്രാർ ഓഫിസുകളില്‍ നേരിട്ട് പണം ഈടാക്കി രജിസ്ട്രേഷന് നടത്താൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യാനും ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ് എന്നിവ കിട്ടാനും ഫീസ് അടക്കാനാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.