കാ​സ​ർ​കോട്​ അഞ്ചിൽ രണ്ടിൽ 'മെഗാഫൈറ്റ്'

ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ഞ്ചേ​ശ്വ​ര​വും കാ​സ​ർ​കോ​ടും യു.​ഡി.​എ​ഫി​െൻറ​യും ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​െൻറ​യും ഉ​റ​ച്ച കോ​ട്ട​ക​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത്​ ബി.​ജെ.​പി​യും ഉ​ദു​മ​യി​ൽ കോ​ൺ​ഗ്ര​സും അ​ട്ടി​മ​റി​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ഇവിടങ്ങളിൽ 'മെ​ഗാ ഫൈ​റ്റി'​നു ക​ള​മൊ​രു​ങ്ങി.

മ​ഞ്ചേ​ശ്വ​ര​ത്ത്​ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ സി.​പി.​എ​മ്മി​ലും ബി.​ജെ.​പി​യി​ലും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​േ​ങ്ങ​റി​യ​തി​ലെ ദു​രൂ​ഹ​ത നീ​ങ്ങി​യി​ട്ടി​ല്ല. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​വും ക​ന്ന​ഡ തു​ളു ഭാ​ഷാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര​നു​മാ​യ കെ.​ആ​ർ.​ജ​യാ​ന​ന്ദ​യെ പി​ൻ​വ​ലി​ച്ച്​ ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​വും മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള​യാ​ളു​മാ​യ വി.​വി.​ര​മേ​ശ​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​െൻറ പൊ​രു​ൾ അ​ണി​ക​ൾ​ക്കു​ത​ന്നെ പി​ടി​കി​ട്ടി​യി​ട്ടി​ല്ല. സി.​പി.​എം 'ക​ന്ന​ഡ' സ്​​ഥാ​നാ​ർ​ഥി​യെ മാ​റ്റി​യ വി​വ​ര​മ​റി​ഞ്ഞ്​ കോ​ന്നി​യു​ടെ കൂ​ടെ മ​ഞ്ചേ​ശ്വ​ര​വും മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച കെ.​സു​രേ​ന്ദ്ര​െൻറ അ​ട​വു​മാ​യി ഇ​തി​നു ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ഫ​ല​ത്തി​ൽ മ​ത്സ​രം തു​ട​ക്ക​ത്തി​ലേ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ത​മ്മി​ലാ​യി. 2016ൽ 89​വോ​ട്ടി​െൻറ വ്യ​ത്യാ​സം മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 8000വ​രെ എ​ത്തി​യി​രു​ന്നു​വെ​ന്ന​താ​ണ്​ യു.​ഡി.​എ​ഫി​െൻറ ആ​ശ്വാ​സം.

കാ​സ​ർ​കോ​ട്​ മ​ണ്ഡ​ല​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​ഇ. അ​ബ്​്​​ദു​ല്ല​യു​ടെ പേ​ര് സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്​ അ​ച്ച​ടി​ച്ചി​രു​ന്നു. ഇൗ ​പേ​ര്​ വെ​ട്ടി എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​െൻറ പേ​ര്​ കൈ​കൊ​ണ്ട്​ എ​ഴു​തി​ച്ചേ​ർ​ത്താ​ണ്​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. എ​ങ്കി​ലും എ​ൻ.​എ നെ​ല്ലി​ക്കു​ന്നി​ന്​ പാ​ർ​ട്ടി​യി​ൽ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ബി.​ജെ.​പി മ​ഞ്ചേ​ശ്വ​ര​ത്ത്​ പ​രി​ഗ​ണി​ച്ച അ​ഡ്വ. കെ. ​ശ്രീ​കാ​ന്താ​ണ് എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി. െഎ.​എ​ൻ.​എ​ല്ലി​നു ല​ഭി​ച്ച സീ​റ്റി​ൽ പാ​ർ​ട്ടി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫാ​ണ്​ സ്​​ഥാ​നാ​ർ​ഥി. 8607 വോ​ട്ടി​െൻറ മു​ൻ​തൂ​ക്ക​മാ​ണ്​ ബി.​ജെ.​പി​യേ​ക്കാ​ൾ യു.​ഡി.​എ​ഫി​നു​ള്ള​ത്. പ​റ​യ​ത്ത​ക്ക ഭീ​ഷ​ണി​യൊ​ന്നും യു.​ഡി.​എ​ഫി​ന്​ കാ​ണാ​നി​ല്ല. മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി -യു.​ഡി.​എ​ഫ്​ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്​ ക​ഴി​ഞ്ഞ​ത​വ​ണ​യു​ണ്ടാ​യ​ത്.

ഉ​ദു​മ​യാ​ണ്​ 'ബി​ഗ്​ ഫൈ​റ്റ്​' ന​ട​ക്കു​ന്നി​ടം. ഇ​തി​െൻറ കാ​ര​ണം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ പ​ക്ഷ​ത്തേ​ക്ക്​ മ​ണ്ഡ​ലം മ​റി​ഞ്ഞ​താ​ണ്. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല ന​ട​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണ്. പു​ല്ലൂ​ർ​ പെ​രി​യ പ​ഞ്ചാ​യ​ത്തും ഇ​ട​തി​നു ഇ​ക്കാ​ര​ണ​ത്താ​ൽ ന​ഷ്​​ട​മാ​യി. 8937 വോ​ട്ടി​െൻറ മു​ൻ​തൂ​ക്ക​മാ​യി​രു​ന്നു ലോ​ക്​​സ​ഭ​യി​ൽ ഉ​ദു​മ​യി​ൽ മാ​ത്രം യു.​ഡി.​എ​ഫി​നു ല​ഭി​ച്ച​ത്. 2016ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​ട്ടു​കൂ​ടി 3832 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​ത്​ ഉ​ദു​മ പ്ര​തീ​ക്ഷ​ക്കു വ​ക​ന​ൽ​കു​ന്ന ഒ​ന്നാ​യി യു.​ഡി.​എ​ഫി​നു മാ​റി. ഇൗ ​കാ​ര​ണ​ത്താ​ൽ ത​ന്നെ ഉ​ദു​മ​ക്കു​വേ​ണ്ടി​യു​ള്ള പി​ടി​വ​ലി കോ​ൺ​ഗ്ര​സി​ന​ക​ത്തു​ണ്ടാ​യി. അ​സം​തൃ​പ്​​ത​രാ​യ നേ​താ​ക്ക​ളു​ടെ രാ​ജി​യും മ​റ്റും വ​ന്നു. മു​ൻ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ​യും സി.​പി.​എം സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ സി.​എ​ച്ച്.​ കു​ഞ്ഞ​മ്പു​വും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്​​ണ​ൻ പെ​രി​യ​യു​മാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ. ആ ​അ​ർ​ഥ​ത്തി​ൽ ഉ​ദു​മ പ്ര​വ​ച​നാ​തീ​ത​മാ​യി​രി​ക്കു​ന്നു. ഉ​ദു​മ​യി​ൽ എ​ൽ.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന വി​ക​സ​ന​മാ​ണ്​ അ​വ​രു​ടെ ആ​യു​ധം. ഇ​ര​ട്ട​ക്കൊ​ല ത​ന്നെ​യാ​ണ്​ യു.​ഡി.​എ​ഫ്​ മ​ണ്ഡ​ലം പ​രി​ധി​യി​ൽ മു​ഖ്യ​വി​ഷ​യ​മാ​യെ​ടു​ക്കു​ക.

കാ​ഞ്ഞ​ങ്ങാ​ട്​ മ​ണ്ഡ​ലം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​േ​ൻ​റ​താ​ണ്. എ​ൽ.​ഡി.​എ​ഫ്​ കോ​ട്ട​യാ​ണ്. എ​ന്നാ​ൽ, മൂ​ന്നാം ത​വ​ണ മ​ത്സ​രി​ച്ച​ത്​ പാ​ർ​ട്ടി​ക്ക​ക​ത്തു​ത​ന്നെ ഇ​ഷ്​​ട​േ​​ക്ക​ടി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 26,000 വോ​ട്ടി​െൻറ മി​ക​ച്ച ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ അ​തി​ൽ കു​റ​വു​വ​രും. പ്ര​ചാ​ര​ണ​ത്തി​ലും ഇ​ട​ത്​ മു​ൻ​തൂ​ക്കം പ്ര​ക​ടം.

സി.​പി.​എ​മ്മി​ൽ സ്​​ഥാ​നാ​ർ​ഥി ത​ർ​ക്ക​മു​ണ്ടാ​യെ​ന്ന്​ പ്ര​ച​രി​ച്ച മ​ണ്ഡ​ല​മാ​ണ്​ തൃ​ക്ക​രി​പ്പൂ​ർ. ജി​ല്ല സെ​ക്ര​ട്ടി എം.​വി.​ബാ​ല​കൃ​ഷ്​​ണ​ൻ മാ​സ്​​റ്റ​റു​ടെ പേ​രാ​ണ്​ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ, സം​സ്​​ഥാ​ന നേ​തൃ​ത്വം സി​റ്റി​ങ്​​ എം.​എ​ൽ.​എ രാ​ജ​ഗോ​പാ​ല​നെ ത​ന്നെ പ​രി​ഗ​ണി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ ഗ്രൂ​പ്പി​നാ​ണ്​ യു.​ഡി.​എ​ഫി​ൽ സീ​റ്റ്. 16,418 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സേ​ഫ്​ എ​ന്ന്​ പ​റ​യു​ന്നു.

Tags:    
News Summary - In Kasaragod, two out of five is mega fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.