കോട്ടയത്ത് പാടത്ത് കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം തള്ളി. കോട്ടയം നീണ്ടൂർ വെള്ളിക്കണ്ണി പാടശേഖരത്തിലാണ് കൊയ്ത് സൂക്ഷിച്ചിരുന്ന നെല്ലിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നെല്ല് ചാക്കിൽ നിറക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നെല്ല് ചാക്കിട്ട് മൂടിയിരുന്നു. ഇന്ന് രാവിലെയാണ് നെല്ല് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത് കർഷകർ കണ്ടത്.
പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ വഴിയരികിൽ മാലിന്യം തള്ളുന്ന പ്രവണത ഉണ്ടായിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. പക്ഷേ, ആദ്യമായിട്ടാണ് നെല്ല് നശിപ്പിക്കുന്ന തരത്തിലേക്ക് മാലിന്യം തള്ളുന്നതെന്നും കർഷകർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.