മലബാറിൽ എ പ്ലസുകാർക്കുപോലും പ്രവേശനം ലഭിക്കുന്നില്ല -വി.ഡി. സതീശൻ

കൊച്ചി: മലബാറിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്കുപോലും ഹയര്‍ സെക്കന്‍ഡറി പ്രവേശനം കിട്ടാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടികൾ കരയുകയാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കാത്തത്. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാർ- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കാലവർഷക്കെടുതിയിലും സര്‍ക്കാർ ഒന്നും ചെയ്തില്ല. പനിപിടിച്ച് ആശുപത്രികള്‍ നിറയുമ്പോഴും പനിക്കണക്ക് കൊടുക്കരുതെന്നാണ് നിർദേശം. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ തീരുമാനമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലും ഇപ്പോള്‍ 3400 കോടിയുടെ കടമായി. അതും പൂട്ടലിന്‍റെ വക്കിലാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി പൂട്ടാന്‍ പോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - In Malabar even A plus students don't get admission says vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.