രാമക്ഷേ​ത്ര ഉദ്ഘാടനം: നിലപാട്​ പറയാതെ ഹൈകമാൻഡ്​; വെട്ടിലായി സംസ്ഥാന കോൺഗ്രസ്​

തി​രു​വ​ന​ന്ത​പു​രം: രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക്​ ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ന്​ ല​ഭി​ച്ച ക്ഷ​ണ​വും പി​ന്നാ​ലെ ഹൈ​ക​മാ​ൻ​ഡ്​ നി​ല​പാ​ടി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​വും സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി.

ക്ഷ​ണം കി​ട്ടി​യ​തി​ന്​ പി​ന്നാ​ലെ പ​​ങ്കെ​ടു​ക്കാ​നി​ല്ലെ​ന്ന്​ സി.​പി.​എ​മ്മും സി.​പി.​ഐ​യും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ കെ.​പി.​സി.​സി പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. ‘ബി.​ജെ.​പി അ​ജ​ണ്ട​യി​ൽ വീ​ഴ​രു​തെ​ന്ന്​’ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം ലീ​ഗ്​ കൂ​ടി രം​ഗ​ത്തെ​ത്തി​യോ​ടെ കോ​ൺ​ഗ്ര​സി​നു​ മേ​ൽ സ​മ്മ​ർ​ദം ക​ന​പ്പെ​ടു​ക​യാ​ണ്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. രാ​മ​​ക്ഷേ​ത്ര വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ ത​ങ്ങ​ൾ അ​ക​പ്പെ​ട്ട രാ​ഷ്ട്രീ​യ​ക്കു​രു​ക്ക്​ ചൂ​ണ്ടി​ക്കാ​ട്ടി​യും ആ​ശ​ങ്ക നി​ര​ത്തി​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഹൈ​ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്​. അ​നു​കൂ​ല സ​മീ​പ​ന​മാ​ണ്​ കെ.​പി.​സി.​സി പ്ര​തീ​ക്ഷി​ക്കു​ന്ന​തും. ഇ​തി​നെ​ക്കു​റി​ച്ച്​ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ. ‘യ​ഥാ​സ​മ​യം കൃ​ത്യ​മാ​യ മ​റു​പ​ടി കി​ട്ടു​മെ​ന്ന’ പ്ര​തി​ക​ര​ണ​മാ​ണ്​ കെ.​സി. വേ​ണു​ഗോ​പാ​ലി​ൽ​നി​ന്നു​ണ്ടാ​യ​ത്. പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം പ​റ​യാ​ൻ താ​നി​ല്ലെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്ത്​ അ​ദ്ദേ​ഹം വേ​ഗം പി​ന്മാ​റി.

പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. ‘ത​നി​ക്ക​റി​യി​ല്ല, ​താ​നീ വി​വ​രം അ​റി​ഞ്ഞി​ട്ടി​ല്ല. ദേ​ശീ​യ ത​ല​ത്തി​ലാ​ണ്​ അ​തി​നെ​ക്കു​റി​ച്ച്​ തീ​രു​മാ​നം പ​റ​യേ​ണ്ട​തെ​ന്ന്​’ സ​തീ​ശ​നും പ​റ​ഞ്ഞൊ​ഴി​ഞ്ഞു. ര​ണ്ടി​നും സാ​ധ്യ​ത ക​ൽ​പി​ക്കും വി​ധ​മാ​യി​രു​ന്നു എ.​ഐ.​സി.​സി അം​ഗം കൂ​ടി​യാ​യ ശ​ശി ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘പാ​ർ​ട്ടി​യി​ൽ നാ​ല​ഞ്ചു​പേ​രെ​യേ ക്ഷ​ണി​ച്ചി​ട്ടു​ള്ളൂ. ക്ഷ​ണി​ച്ച​വ​ർ​ക്കേ പോ​കാ​നാ​കൂ. ആ​ർ​ക്കാ​ണ്​ ക്ഷ​ണം കി​ട്ടി​യ​ത്​ അ​വ​ർ തീ​രു​മാ​നി​ക്ക​ട്ടെ. ത​നി​ക്ക്​ ക്ഷ​ണം കി​ട്ടി​യി​ട്ടി​ല്ല.’’ ത​രൂ​രി​ന്‍റെ വാ​ക്കു​ക​ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം പ്ര​ക​ടം. ഇ​തി​നി​ടെ, ദേ​ശീ​യ നേ​താ​ക്ക​ൾ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചെ​ന്ന​വി​ധം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തും കെ.​പി.​സി.​സി​ക്ക്​ ത​ല​വേ​ദ​ന​യാ​കു​ന്നു. ഹ​മാ​സ്​ വി​ഷ​യ​ത്തി​ൽ ത​രൂ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ പേ​രി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ കെ​ട്ട​ട​ങ്ങും മു​മ്പാ​ണ്​ കോ​ൺ​ഗ്ര​സ്​ വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ത്.

Tags:    
News Summary - Inauguration of Ram Temple: High Command without taking stand; State Congress cut off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.