മംഗലപുരം (തിരുവനന്തപുരം): ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) ഡ്രൈവർ അരുണിനെയും സഹായി ലക്ഷ്മണയെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി എേട്ടാടെ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം െവച്ചായിരുന്നു സംഭവം. കസ്റ്റഡിയിലുള്ളവരിൽ സമ്പത്തിെൻറ മുൻ ഡ്രൈവർ ഗോപകുമാറിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം. നാലുമാസം മുമ്പും തക്കലയിൽ സമാനമായ രീതിയിൽ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു.
ആ സംഭവത്തിലെ പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുകയാണ്. ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ യഥാർഥ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു.
നെയ്യാറ്റിൻകര ഭാഗത്തുനിന്നാണ് ജ്വല്ലറി ഉടമ വന്നത്. ഇവരെ മുന്നിലും പിന്നിലുമായി പിന്തുടർന്ന് കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവർ കുറക്കോട്ടു െവച്ച് ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞു. കാർ നിർത്തിയ ഉടൻ മുന്നിലും പിന്നിലുമായി വന്നവർ ചാടിയിറങ്ങി വെട്ടുകത്തികൊണ്ട് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.