നേമം: യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയിലായതായി സൂചന. നേമം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ തമിഴ്നാട്ടിലെ കുളച്ചല്‍ ഭാഗത്തുനിന്ന് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് നേമം സ്റ്റേഷന് പരിധിയില്‍ കല്ലിയൂര്‍ പൊറ്റവിള സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കോണ്‍വെന്റ് റോഡിനടുത്തുവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. യുവതിയുടെ വീടിനും ഏതാനും മീറ്ററുകള്‍ അകലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശി ആരിഫാണ് തമിഴ്നാട്ടില്‍നിന്ന് പിടിയിലായത്.
സംഭവദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയശേഷം യുവാവ് ആക്സാ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും യുവതിയുടെ കഴുത്തില്‍ നിരവധി തുന്നലുകള്‍ വേണ്ടിവന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യുവതിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നും പിന്നീട് ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും ഇതിലുള്ള പ്രതികാരമാണ് തിങ്കളാഴ്ചത്തെ സംഭവമെന്നും പൊലീസ് പറയുന്നു.
പ്രതിയുടെ പരാക്രമം കണ്ടുനിന്ന ഒരു യുവാവാണ് സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റിയത്. അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കൊലപാതകശ്രമത്തിനാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.