കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്‍റെ പരിശോധന

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കിഫ്ബി പദ്ധതികളുടെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചതായാണ് വിവരം. അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണ് നടന്നതെന്നും കിഫ്ബി അധികൃതര്‍ പറയുന്നു.

കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

നേരത്തെ, കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്‍റ് വകുപ്പ് നീക്കം നടത്തിയത് രാഷ്ട്രീയ വിവാദമായിരുന്നു. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദായനികുതി വകുപ്പും രംഗത്തെത്തിയത്. 

Tags:    
News Summary - income tax department raid in kiifb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.