കൊച്ചി: ചലച്ചിത്ര നടിയോട് വിമാന യാത്രക്കിടെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. പ്രതി തൃശൂർ തലോർ സ്വദേശി സി.ആർ. ആന്‍റോ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരണം തേടിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഇടക്കാല ഉത്തരവ്. എറണാകുളം സെഷൻസ് കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പരാതിക്കാരിയുടെ സീറ്റിലിരുന്ന ആന്‍റോ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. എന്നാൽ, ഇത് തെറ്റാണെന്നും പരാതിക്കാരിയുടെ സീറ്റിൽ മാറിയിരുന്നതാണെന്നുമുള്ള വാദമാണ് ഹരജിയിലുള്ളത്. നവംബർ 11ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.