തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ഹൈകോടതി വിമർശമേറ്റുവാങ്ങിയ മന്ത്രി കെ.കെ. ശൈലജയുടെ രാജിക്കായി നിയമസഭയിൽ കടുത്ത നിലപാടെടുത്ത പ്രതിപക്ഷം സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ആരോഗ്യമന്ത്രി പൈലറ്റ് ചെയ്യേണ്ട സ്വാശ്രയ ബിൽ പരിഗണിക്കവെ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബിൽ കീറിയെറിയുകയും ചെയ്തു. വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, ടി.വി ഇബ്രാഹിം, എൻ.ഷംസുദ്ദീൻ, േറാജി എം.േജാൺ എന്നിവരാണ് സഭയിലെ പ്രധാനകവാടത്തിെൻറ പടിക്കെട്ടിൽ സത്യാഗ്രഹമിരിക്കുന്നത്.
ഹൈകോടതി വിധി ഉയർത്തി രാവിലെ അടിയന്തിര പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം സഭ നിർത്തി വച്ചിരുന്നു. പിന്നീട് സഹകരണ ബിൽ ചർച്ചയിൽ സഹകരിച്ച പ്രതിപക്ഷം ആരോഗ്യമന്ത്രി പൈലറ്റ് ചെയ്യുന്ന ബില്ലുമായി സഹകരിക്കില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ആരോഗ്യമന്ത്രിക്ക് പകരം നിയമമന്ത്രി ബിൽ കൊണ്ടു വരണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും തള്ളി. സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി.ഇതംഗീകരിക്കാൻ തയ്യാറാകാഞ്ഞ പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിെര പ്രതിഷേധം തുടരാനാണ് തീരുമാനിച്ചത്. സഭയിൽ സ്വാശ്രയമെഡിക്കൽ വിദ്യാഭ്യാസ ബിൽ മന്ത്രി അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി എഴുേന്നറ്റു. മന്ത്രി സംസാരിക്കാൻ തുടങ്ങിയതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. സഭയാകെ ബഹളത്തിൽ മുങ്ങി. കോടതി രൂക്ഷമായി വിമർശിച്ചിട്ടും മന്ത്രി രാജിവെക്കാതെ കടിച്ചുതൂങ്ങുന്നത് തെറ്റായ നടപടിയാണെന്നും ഇൗ സാഹചര്യത്തിൽ മന്ത്രിയുടെ ബിൽ അവതരണം ബഹിഷ്കരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രാമേശ് ചെന്നിത്തല വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം പ്രകടനമായി പ്രധാന കവാടത്തിലേക്ക് നീങ്ങി.
സത്യാഗ്രഹമിരിക്കുന്നവർക്ക് രമേശ് ചെന്നിത്തല ഷാൾ അണിയിച്ച ശേഷം അംഗങ്ങൾ പടിക്കെട്ടിൽ കുത്തിയിരുന്നു. ഉപവാസത്തിന് െഎക്യദാർഢ്യമർപിച്ച് 140 മണ്ഡലകേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടിയും മുതിർന്ന യു.ഡി.എഫ് നേതാക്കളും സമരത്തിന് െഎക്യദാർഢ്യമർപ്പിച്ച് ഏറെ നേരം പടിക്കെട്ടിലുണ്ടായിരുന്നു. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പ്രതിപക്ഷത്തിെൻറ തീരുമാനം. ചൊവ്വാഴ്ച യു.ഡി.എഫ് പാർലമെൻററി പാർട്ടിയോഗം ചേർന്ന് സമരത്തിെൻറ ഭാവി തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.