ശാന്തപുരം: ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് യൂനിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് ’24’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൂറ അംഗം എൻ.എം. അബ്ദുറഹ്മാൻ, ഡോ. നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി. സ്വാലിഹ്, സി.എസ്. ഷാഹിൻ, നിഷാദ് കുന്നക്കാവ്, തൻസീർ ലത്വീഫ്, ഒ.കെ. ഫാരിസ്, ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ദീൻ, ടി. ഇസ്മാഈൽ, മലപ്പുറം ജില്ല സെക്രട്ടറി കെ.എന്‍. അജ്മല്‍, അജ്മൽ കാരകുന്ന്, അമീൻ കാരകുന്ന്, വാഹിദ് കോഡൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.