പാലക്കാട്: േകാവിഡ് 19െന പ്രതിരോധിക്കാനുള്ള പരക്കം പാച്ചിലിനൊപ്പം ‘ചൂളംവിളിച്ച ്’ ഇന്ത്യൻ റെയിൽവേ. ആശുപത്രി, മെഡിക്കൽ ഉപകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കാൻ തങ്ങളുടെ കീഴിലെ കോച്ച്, എൻജിൻ നിർമാണ ഫാക്ടറികളോട് നിർദേശിച്ച് റെയിൽവേ ബോർഡ്.
വെൻറിലേറ്റർ, ആശുപത്രി കട്ടിൽ, ട്രോളികൾ, െഎ.വി സ്റ്റാൻഡ്, സ്ട്രെച്ചർ, മാസ്ക്, സാനിറ്റൈസർ, വാഷ് ബേസിൻസ്, വാട്ടർ ടാങ്ക് എന്നിവ നിർമിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താൽക്കാലിക െഎസൊലേഷൻ േകന്ദ്രങ്ങൾ നിർമിക്കാനാവശ്യമായ ഫാബ്രിേക്കഷൻ, വെൽഡിങ് മെഷീനുകൾ നിർമിക്കാനും നിർദേശിച്ചിട്ടുണ്ട്.
ലോക്ഡൗണിൽ ഉൽപാദനം നിലച്ച ഏഴ് സ്വതന്ത്ര നിർമാണ യൂനിറ്റുകളിലെയും സോൺ അടിസ്ഥാനത്തിലെ അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെയും മേലധികാരികൾ ഇതിനുള്ള സംവിധാനം ഒരുക്കണം. െചന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറി, ബംഗളൂരു റെയിൽ വീൽ ഫാക്ടറി, പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടിവ് വർക്സ്, കപൂർത്തല റെയിൽ േകാച്ച് ഫാക്ടറി, വാരണാസിയിലെ ഡീസൽ ലോക്കോമോട്ടിവ് വർക്സ് തുടങ്ങിയവ പ്രധാന നിർമാണ കേന്ദ്രങ്ങളിൽ ഉൾപ്പെട്ടവയാണ്. ഉത്തരേന്ത്യയിലെ ചില കേന്ദ്രങ്ങളിൽ മാസ്കും സാനിറ്റൈസറും നിർമിച്ച് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.