കൊച്ചി: വിദേശികളെ പേടിച്ച് അകന്നുമാറിയും അകറ്റി നിർത്തിയും നാടും നഗരവും. കോവിഡ് 19 ഭീ തിയെ തുടർന്നാണ് വിദേശ വിനോദ സഞ്ചാരികളെ ജനം ‘പേടിക്കുന്നത്’. കോവിഡ് പേടിയിൽ മിക്ക ഹ ോട്ടലുകളും ലോഡ്ജുകളും വിദേശികൾക്കുനേരെ വാതിൽ കൊട്ടിയടക്കുകയാണ്. മുറി തരില്ലെന ്ന് പറഞ്ഞ് ഇറക്കിവിടുന്ന വനിതകൾ ഉൾെപ്പടെ, സ്ഥലപരിചയമോ ആൾപരിചയമോ ഇല്ലാതെ രാ ത്രിപോലും വലയുന്ന സാഹചര്യമുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദുരനുഭവം നേ രിട്ട അർജൻറീനക്കാരിക്ക് ഏറെനേരത്തിനുശേഷം പൊലീസാണ് തുണയായത്. ചില ഹോട്ടലുകൾ കോവിഡ് ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിക്കുന്നതായും പരാതിയുണ്ട്. കോവിഡ് വരുന്നതിനും ഏറെ മുമ്പ് കേരളത്തിലെത്തിയവർക്കുപോലും ഇത്തരം അവഗണന നേരിടേണ്ടിവരുന്നു.
ഹോട്ടലിൽ മുറി കിട്ടുന്നില്ലെന്നതിന് പുറമേ നാട്ടിലിറങ്ങി നടക്കുന്നവർക്കും നാട്ടുകാരുടെ പണി കിട്ടുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പ്രധാനം. വിദേശികളാരെങ്കിലും പുറത്തെവിടെയെങ്കിലും ചുറ്റിക്കറങ്ങുന്നതോ വെറുതെ ഇരിക്കുന്നതോ കണ്ടാൽ ഉടനെത്തും അടുത്ത സ്റ്റേഷനിലേക്ക് അജ്ഞാത ഫോൺവിളി. ‘സാറേ, ഇവിടെയിതാ ഒരു സായിപ്പ് വെറുതേ കറങ്ങുന്നു, സൂക്ഷിക്കണം സാറേ, കൊറോണയൊക്കെയല്ലേ’ -എന്നാകും വിളി. ഉടൻ പൊലീസും ജാഗരൂകരാവും.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ പഴ്സ് നഷ്ടപ്പെട്ടതിനെതുടർന്ന് പോകാനിടമില്ലാതെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇരുന്ന യുവതിയെ കുറിച്ച് ഇത്തരത്തിലൊരാൾ വിളിച്ചുപറഞ്ഞാണ് പൊലീസെത്തിയത്. കോവിഡ്് നെഗറ്റീവായ ഇവർക്ക് ഫോൺ വിളി യഥാർഥത്തിൽ വലിയ സഹായമായി. തുടർന്നാണ് പണം ലഭിച്ചതും ഡൽഹിയിലേക്ക് മടങ്ങാനായതും. ഹോട്ടലിൽ മുറി കിട്ടാത്തതിെൻറ വിഷമം മാധ്യമപ്രവർത്തക കൂടിയായ ഇവരും പങ്കുവെച്ചിരുന്നു.
കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസിൽ വിദേശികളെ കണ്ട് യാത്രക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച്, ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായ ബ്രിട്ടീഷുകാരനും, ഐസോലേഷൻ വാർഡിലേക്ക് മാറ്റാനിരുന്ന ബ്രിട്ടീഷ് ദമ്പതികളും കൊച്ചി വിമാനത്താവളത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.