കൊച്ചി: വാട്ടർ ടാക്സി സർവിസിന് ഒക്ടോബർ 15ന് തുടക്കം. ജലഗതാഗത വകുപ്പിെൻറ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ആലപ്പുഴയിലും തുടർന്ന് എറണാകുളത്തുമാണ് ടാക്സി ഓടുക. ആലപ്പുഴക്കും കോട്ടയത്തിനുമിടയിലും എറണാകുളത്തിനും വൈക്കത്തിനുമിടയിലും കുട്ടനാടൻ മേഖലയിലും ടാക്സി സേവനം ലഭ്യമാകും.
പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന വാട്ടർ ടാക്സി തദ്ദേശീയർക്കും വിളിക്കാം. ഓൺലൈൻ ടാക്സികളുടെ മാതൃകയിലാണ് പ്രവർത്തനം. ജലഗതാഗത വകുപ്പ് പ്രസിദ്ധീകരിക്കുന്ന നമ്പറിൽ വിളിക്കാം. ബോട്ടുകൾ യാത്രക്കാർ വിളിക്കുന്നിടത്ത് എത്തും. ആലപ്പുഴയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗമെത്താൻ ടാക്സികൾ സഹായിക്കും. ആധുനിക സൗകര്യങ്ങളുള്ള നാലു ബോട്ടാണ് സർവിസ് നടത്തുക.
ഒരു ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിനാണ് നിരക്ക്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) ആണ് വേഗമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. ആലപ്പുഴയിൽനിന്ന് ഒരു മണിക്കൂറിനകം കോട്ടയത്ത് എത്താം. സാധാരണ ബോട്ടിന് രണ്ടു മണിക്കൂർ വേണം. ഘട്ടംഘട്ടമായി കേരളത്തിലുടനീളം സംവിധാനം ഏർപ്പെടുത്താനാണ് വകുപ്പ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.