കോഴിക്കോട്: സ്കൂളിെൻറയും ട്യൂഷൻ സെൻററിെൻറയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്നതാ പ്രദർശനം നടത്തിയതിന് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺൈലൻ ക്ലാസിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്. കഴിഞ്ഞദിവസമാണ് സംഭവം. ഓൺലൈൻ ക്ലാസ് നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി തെറിപറയുകയും നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു.
സ്കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്. അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. അടുത്തിടെ താമരശ്ശേരിയിലെ സ്കൂളിെൻറ ഓൺലൈൻ ക്ലാസിലും അജ്ഞാതൻ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കിയതിന് കേസെടുത്തിരുന്നു. ഓൺൈലൻ ക്ലാസുകളുകടെ ഗൂഗിൾ മീറ്റ്, സൂം ലിങ്കുകൾ മറ്റുള്ളവർക്ക് കൈമാറുന്നതും വാട്സ്ആപ് ഗ്രൂപ്പുകളിലിടുന്നതുമാണ് നുഴഞ്ഞുകയറ്റക്കാർക്ക് അവസരമാവുന്നത് എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.