തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന രീതിയിൽ മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പൊതുപ്രസ്താവന നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണ്. സമാനവാദഗതികൾ ഉയർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 'ദേശാഭിമാനി' ദിനപത്രത്തിൽ ലേഖനവും എഴുതിയിട്ടുണ്ട്. ഇവ ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.