തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവക്കായി നായ് ഉള്‍പ്പെടെ മൃഗങ്ങളുമായി നേരിട്ടിടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക കുത്തിവെപ്പ് ആരംഭിച്ചു.
വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. മൃഗസംരക്ഷണ-തദ്ദേശ വകുപ്പും ചേര്‍ന്ന് നായ്ക്കള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെ, ജീവനക്കാരിൽ ചിലർക്ക് നായ്ക്കളില്‍നിന്ന് കടിയേറ്റ സാഹചര്യത്തിലാണ് പ്രത്യേക പ്രതിരോധ കുത്തിവെപ്പ്. മുമ്പ് കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് മൂന്നു ഡോസാണ് നല്‍കുന്നത്.
ഭാഗികമായി കുത്തിവെപ്പ് എടുത്തവരും എടുത്തതിന്‍റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്നു ഡോസ് എടുക്കണം. നേരത്തേ കുത്തിവെപ്പ് എടുക്കുകയും രണ്ടു വര്‍ഷത്തിനിടെ, ബൂസ്റ്റര്‍ ഡോസ് എടുക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിനു ശേഷം മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. കുത്തിവെപ്പ് പൂര്‍ത്തീകരിച്ച് ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് അന്നും മൂന്നാം ദിവസവും രണ്ടു ഡോസ് കുത്തിവെപ്പ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.