വെൽഫയർ പാർട്ടി-ലീഗ്​ കൂട്ടുകെട്ട്​  അവസരവാദപരമെന്ന്​ ഐ.എൻ.എൽ

കോഴിക്കോട്​: വെൽഫയർ പാർട്ടിയും മുസ്​ലിം ലീഗുമായുണ്ടാക്കുന്ന കൂട്ടു​െകട്ട്​ അവസരവാദപരവും അവിഹിതവുമാണെന്ന്​ ഐ.എൻ.എൽ സംസ്​ഥാന പ്രസിഡണ്ട്​ പ്രഫ. എ.പി അബ്​ദുൽ വഹാബ്​. ഒരു സമൂഹവും അത്​ അംഗീകരിക്കില്ലെന്ന്​ വഹാബ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ കൂട്ടുകെട്ട്​ യാഥാർഥ്യമായാലും ലീഗ്​ രക്ഷപ്പെടു​െമന്ന്​ വിചാരിക്കേണ്ട. സമസ്​തയുടെ നിലപാട്​ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയതാണെന്ന്​ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. 

ഇടതുമുന്നണിക്കും ഇക്കാര്യത്തിൽ വ്യക്​തമായ കാഴ്​ചപാടുണ്ട്​. കേരള​ കോൺഗ്രസ്​ ജോസ്​ വിഭാഗത്തെ ബി.ജെ.പിക്ക്​ വിട്ടു​െകാടുക്കരുതെന്നാണ്​ ഐ.എൻ.എൽ നിലപാട്​. അതേസമയം, ശ്വാസംകിട്ടാത്ത ഏതെങ്കിലും കക്ഷികളെ കിടത്താനുള്ള വ​​െൻറിലേറ്ററല്ല ഇടതുമുന്നണിയെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

Tags:    
News Summary - INL about Welfare party-league relationship -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.