നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് അഞ്ചുസീറ്റുകൾ ആവശ്യപ്പെടാൻ ഐ.എൻ.എൽ തീരുമാനം. നേരത്തേ എൽ.ഡി.എഫുമായി സഹകരിച്ചിരുന്ന ഐ.എൻ.എലിനെ മുന്നണിയിൽ എടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. എൽ.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് 5 അംഗ പാര്‍ലമെന്‍ററി ബോര്‍ഡിനെ നിയോഗിക്കാൻ കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ ഐ.എൻ.എൽ മത്സരിച്ചത്. കുന്ദമംഗലം എം.എൽ.എയായ പി.ടി.എ റഹീമിന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രണ്‍സ് പാര്‍ട്ടി പിന്നീട് ഐ.എൻ.എലിൽ ലയിച്ചിരുന്നു. ഈ നാലിന് പുറമേ ഒരു സീറ്റ് കൂടി അധികം വേണമെന്നാണ് ആവശ്യം.
കാസർകോട് ജില്ലയില്‍ സി.പി.ഐ മത്സരിക്കുന്ന കാഞ്ഞങ്ങാടോ സി.പി.എമ്മിന്‍റെ കയ്യിലുള്ള ഉദുമയോ വാങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായ പൊതുവികാരം. സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിന് സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എം മാഹീന്‍, വി. ഹംസ ഹാജി എന്നിവരെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. നേരത്തേ ഐ.എൻ.എൽ മത്സരിച്ച കോഴിക്കോട് സൗത്ത് ഏറ്റെടുക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതായി വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.