കോൺവെൻറിലെ അഗതി മന്ദിരത്തിൽ അന്തേവാസി ഷോക്കേറ്റ് മരിച്ചു

പുനലൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കോൺവെൻറിലെ അഗതി മന്ദിരം അന്തേവാസിനി മരിച്ചു. പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി. പ്രഭ( 52) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോൺവെൻറ് വളപ്പിലെ പ്ലാവിൻ ചുവട്ടിൽ വീണ ചക്ക എടുക്കാൻ മുറിയിൽനിന്ന് ഇറങ്ങിയതായിരുന്നു പ്രഭയെന്ന് കോൺവെന്റ് അധികൃതർ പറഞ്ഞു. ചക്ക വീണ് വൈദ്യുതി ലൈൻ പൊട്ടികിടക്കുന്ന വിവരം അറിയാതെ ലൈനിൽ ചവിട്ടുകയായിരുന്നുവത്രെ. ഇതോടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Inmate electrocuted in poor home of convent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.