കൊച്ചി: അന്തരിച്ച നടനും മുൻ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിൽ നടക്കും. ഭൗതിക ശരീരം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും സ്വവസതിയിലും പൊതുദർശനത്തിന് വെക്കും.
ഇന്ന് രാവിലെ എട്ട് മുതൽ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് ഒന്നു മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. എറണാകുളത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിലും പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കും.
തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാരം നടത്തും.
ഞായറാഴ്ച രാത്രി 10.30ന് കൊച്ചി ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങളായി അതിഗുരുതരാവസ്ഥയിലായിരുന്നു.
ഇടക്ക് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വഷളായി. ദിവസങ്ങളായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.