ഡ്യൂട്ടിയിലിരിക്കെ സ്​റ്റേഷനിലെത്തിയത്​ മഫ്​തിയിൽ; പിതാവിനെയും മകളെയും അപമാനിച്ച എ.എസ്​.ഐയുടെ വാദങ്ങൾ തള്ളി അ​േന്വഷണ റിപ്പോർട്ട്​

തിരുവനന്തപുരം: നെയ്യാര്‍ഡാം സ്​റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ പൊലീസുകാര​െൻറ വാദങ്ങൾ തള്ളി അന്വേഷണ റിപ്പോർട്ട്​. ഗ്രേഡ് എ.എസ്‌.ഐ ഗോപകുമാറിനെ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സസ്പെൻഷൻ നൽകുകയും ചെയ്​തു. സംഭവത്തെക്കുറിച്ച്​ വിശദമായി അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നുമാസത്തിനകം അന്വേഷണ നടപടി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്​ജയ് കുമാര്‍ ഗുരുദിെൻറ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മൂത്തമകളെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ കള്ളിക്കാട് സ്വദേശി സുദേവനെ ഗോപകുമാർ അപമാനിച്ച് ഇറക്കിവിട്ടത്. സുദേവൻ മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. അച്ഛൻ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ മകളോടും മോശമായാണ് ഗോപകുമാർ പെരുമാറിയത്.

പരാതിക്കാരനോട് എ.എസ്‌.ഐ കയര്‍ത്തുസംസാരിക്കുന്നതും മോശമായി പെരുമാറുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗോപകുമാറിനെ കുട്ടിക്കാനത്തെ സായുധ ​െപാലീസ് ക്യാമ്പിലേക്ക് സ്ഥലംമാറ്റി അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

പരാതിക്കാരനോടും മകളോടും മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഗോപകുമാറിെൻറ നടപടി ​െപാലീസ് സേനക്കാകെ കളങ്കമുണ്ടാക്കിയെന്ന്​ ഡി.ഐ.ജി സഞ്​ജയ് കുമാര്‍ ഗുരുദിന്‍ ഡി.ജി.പിക്ക്​ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരന്‍ പ്രകോപിപ്പിച്ചു എന്നത് അടക്കമുള്ള എ.എസ്‌.ഐയുടെ വാദം നിലനില്‍ക്കില്ല. പരാതി അന്വേഷിച്ചത് എ.എസ്.ഐ ഗോപകുമാറായിരുന്നില്ല. ഡ്യൂട്ടിയിലിരിക്കെ മഫ്തിയിൽ സ്​റ്റേഷനിലെത്തിയത് തെറ്റാണ്.

മറ്റൊരു കേസിെൻറ അന്വേഷണത്തിെൻറ ഭാഗമായി പുറത്തുപോയി വന്നതിനാലാണ് യൂനിഫോം ധരിക്കാതിരുന്നതെന്നാണ് ഗോപകുമാറിെൻറ വാദം. എന്നാല്‍ കേസുകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴിയെടുക്കാൻ പോകുമ്പോള്‍ മാത്രമേ മഫ്തിയില്‍ പോകാന്‍ അനുവാദമുള്ളൂ. എന്നാല്‍ അത്തരമൊരു പരാതി അന്വേഷിക്കാനല്ല ഗോപകുമാര്‍ പുറത്തുപോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Investigation report rejects ASI's allegations of insulting father and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.