തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ കടുവ പുറത്ത് ചാടിയതിൽ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കടുവ ചാടാൻ കാരണം കൂടിൻെറ ബലക്കുറവാണ്. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്.
ഇതിനൊപ്പം ഒമ്പത് നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി സ്ഥാപിക്കുന്നത് ഉൾപടെയുള്ള നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടത്. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർണാടക മോഡൽ റെസ്ക്യു സെൻററിനും ശിപാർശയുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻെറ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു.
ഒക്ടോബർ 31നാണ് നെയ്യാറിലെ ലയൺ സഫാരി പാർക്കിൽ നിന്നും കടുവ പുറത്തേക്ക് ചാടിയത്. തുടർന്ന് വയനാട്ടിൽ നിന്നുമെത്തിയ സംഘം കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.