നിക്ഷേപ തട്ടിപ്പ്: പ്രമുഖ വ്യവസായി സുന്ദർ മേനോൻ അറസ്റ്റിൽ

തൃശൂർ: ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ വ്യവസായ പ്രമുഖൻ അറസ്റ്റിൽ.

പത്മശ്രീ ജേതാവും തിരുമ്പാടി ദേവസ്വം പ്രസിഡണ്ടുമായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിൽ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ (63) ആണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ ചക്കാമുക്ക് ഹിവാൻ നിധി ലിമിറ്റഡ് ഹീവാൻ ഫിനാൻസ് സ്ഥാപനത്തിന്റെ ഡയറക്ടർമാർ പൊതുജനങ്ങളെ എന്ന തെറ്റിദ്ധരിപ്പിച്ചും റിസർവ് ബാങ്കിന്റെ നിബന്ധനങ്ങൾക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വിശ്വാസവഞ്ചന നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 കേസുകളാണ് ഉണ്ടായിരുന്നത്. 62ാളം പരാതിക്കാരിൽ നിന്നുമാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്.

തൃശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സി ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ബഡ്സ് ആക്ട് പ്രകാരം പ്രതിയുടേയും മറ്റു ഡയറക്ടർ മാരുടേയും സ്വത്തുക്കൾ ഫ്രീസ് ചെയ്തിട്ടുണ്ട് . സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

ഈ കേസുകളിലെ മറ്റൊരു പ്രധാന ഡയറക്ടറും വെസ്റ്റ് പോലീസ് സ്റ്റേഷൻ റൗഡിയും പ്രതിയുമായ പുതൂർക്കര പുത്തൻ വീട്ടിൽ വീട്ടിൽ ബിജു മണികണ്ഠനെ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിഞ്ഞുവരികയാണ്.

Tags:    
News Summary - Investment fraud businessman Sundar Menon arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.