കരാർ തൊഴിലാളികളുടെ  പണിമുടക്ക്: ഐ.ഒ.സി പ്ലാൻറി​െൻറ  പ്രവർത്തനം മുടങ്ങി

തേഞ്ഞിപ്പലം:  ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചേളാരിയിലെ  പാചക വാതക ഫില്ലിംഗ് പ്ലാൻറിൽ കരാർ തൊഴിലാളികളുടെ പണിമുടക്ക് കാരണം ഫില്ലിങ്ങും ചരക്ക് നീക്കവും തടസപ്പെട്ടു. ശനിയാഴ്ച മൂന്ന് മണി മുതൽ വാതക ഫില്ലിംഗ് മുടങ്ങിയത്.പ്ലാൻറിലെ ലോഡിംഗ് വിഭാഗത്തിൽ തൊഴിലാളികൾ കുറഞ്ഞതിനെ തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്നും തൊഴിലാളികളെ ലോഡിംഗ്‌ വിഭാഗത്തിലേക്ക് മാറ്റിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. 

ഇതിനെതിരെ പ്ലാന്റിലെ മൂന്ന് സംഘടനകൾ എതിർക്കുകയും പണിമുടക്കുകയും ചെയ്തതോടെയാണ് പ്ലാൻറ്​ പ്രവർത്തനം സ്തംഭിച്ചത്. ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച ഷിഫ്റ്റ് ഒരു മണിക്കുർ മാത്രമാണ് പ്രവർത്തിച്ചത്. പ്ലാൻറ് പ്രവർത്തനം മുടങ്ങിയതിനെ തുടർന്ന് 20 ലേറെ ലോഡ് സിലിണ്ടറുകൾ കയറ്റി അയക്കുന്നത് മുടങ്ങി.ആയിരക്കണക്കിന് ഉപഭോക്താക്കൾ പാചകവാതകത്തിനായി കാത്തുനില്കുമ്പോൾ നടത്തിയ സമരത്തിൽ കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു.ശക്തമായി പ്രതിഷേധിച്ചു

Tags:    
News Summary - IOC plant strike-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.